കണ്ണൂർ–കോയമ്പത്തൂർ എക്സ്പ്രസ് ഭാഗികമായി റദ്ദാക്കും; മംഗളൂരു–ചെന്നൈ എഗ്മോർ എക്സ്പ്രസിൽ അധിക കോച്ച് അനുവദിച്ചു**
കണ്ണൂർ–കോയമ്പത്തൂർ (16607), കോയമ്പത്തൂർ–കണ്ണൂർ (16608) എക്സ്പ്രസ് ട്രെയിനുകൾ നവംബർ 26ന് ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. സേലം ഡിവിഷനിലെ പാളങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
.png&w=3840&q=75&dpl=dpl_7U2kgv4n4wsyuuQk4DBqJxW6KVbf)
സേലം ഡിവിഷനിലെ റെയിൽവേ പാളങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കണ്ണൂർ–കോയമ്പത്തൂർ, കോയമ്പത്തൂർ–കണ്ണൂർ എക്സ്പ്രസ് ട്രെയിനുകൾ നവംബർ 26ന് ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
നവംബർ 26ന് കണ്ണൂർ–കോയമ്പത്തൂർ എക്സ്പ്രസ് (16607) പാലക്കാട് ജങ്ഷനും കോയമ്പത്തൂരിനും ഇടയിൽ സർവീസ് നടത്തില്ല. അന്നേദിവസം പാലക്കാട് ജങ്ഷനിൽ ട്രെയിൻ യാത്ര അവസാനിപ്പിക്കും.
കോയമ്പത്തൂർ–കണ്ണൂർ എക്സ്പ്രസ് (16608) അന്നേ ദിവസം കോയമ്പത്തൂരിനും പാലക്കാട് ജങ്ഷനും ഇടയിൽ സർവീസ് നടത്തില്ല. പാലക്കാട് ജങ്ഷനിൽനിന്ന് വൈകിട്ട് 3.10നാണ് ട്രെയിൻ സർവീസ് ആരംഭിക്കുക.
അതേസമയം, ചർലപ്പള്ളി–കൊല്ലം ജങ്ഷൻ സ്പെഷ്യൽ എക്സ്പ്രസ് (07195) നവംബർ 22ന് പൂർണമായും റദ്ദാക്കി. കൊല്ലം–ചർലപ്പള്ളി സ്പെഷ്യൽ എക്സ്പ്രസ് (07196) നവംബർ 24നും സർവീസ് നടത്തില്ലെന്ന് റെയിൽവേ അറിയിച്ചു.
മംഗളൂരു–ചെന്നൈ എഗ്മോർ എക്സ്പ്രസിൽ അധിക കോച്ച്
ചെന്നൈ എഗ്മോർ–മംഗളൂരു സെൻട്രൽ–ചെന്നൈ എഗ്മോർ എക്സ്പ്രസ് ട്രെയിനുകളിൽ (16159/16160) ഒരു സ്ലീപ്പർ ക്ലാസ് കോച്ച് അധികമായി അനുവദിച്ചു.
ചെന്നൈ എഗ്മോർ–മംഗളൂരു എക്സ്പ്രസിൽ (16159) നവംബർ 20 മുതലും മംഗളൂരു–ചെന്നൈ എഗ്മോർ എക്സ്പ്രസിൽ (16160) നവംബർ 22 മുതലുമാണ് അധിക സ്ലീപ്പർ കോച്ച് അനുവദിച്ചിരിക്കുന്നത്.




അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.