കേരളം

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി; പവന് ₹1,13,480, വെള്ളിവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഒരു പവൻ സ്വർണത്തിന് ₹1,13,480 ആണ് വില. അതേസമയം, വെള്ളിവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി

goold
goold

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധന രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില ₹14,185 ആയി. ഒരു പവൻ സ്വർണത്തിന് ₹1,13,480 ആണ് ഇന്നത്തെ വില.

ഇന്നലെ ഉച്ചയ്ക്ക് സ്വർണവില പവന് 800 രൂപ കുറഞ്ഞ് ₹1,13,360ലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് ₹255യും 10 ഗ്രാം വെള്ളിക്ക് ₹2,550യുമാണ് ഇന്നത്തെ വില.

കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവില

  • സെപ്റ്റംബർ 19: ₹1,13,480
  • സെപ്റ്റംബർ 18: ₹1,13,240
  • സെപ്റ്റംബർ 17: ₹1,12,080
  • സെപ്റ്റംബർ 16: ₹1,12,520
  • സെപ്റ്റംബർ 15: ₹1,12,320
  • സെപ്റ്റംബർ 14 രാവിലെ: ₹1,13,000
  • സെപ്റ്റംബർ 14 വൈകിട്ട്: ₹1,12,080
  • സെപ്റ്റംബർ 13: ₹1,13,240
  • സെപ്റ്റംബർ 12: ₹1,13,240

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.