കേരളം

വൈദ്യുതി പ്രതിസന്ധി; എൽഡിഎഫ് സർക്കാരിനെ പഴിച്ച് മുഖ്യമന്ത്രി, ഉമ്മൻ ചാണ്ടി കാലത്തെ കരാർ റദ്ദാക്കിയത് തിരിച്ചടിയായി

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിസന്ധി നേരിടാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ വൈദ്യുതി കരാർ റദ്ദാക്കിയതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

vd2
vd2

വൈദ്യുതി പ്രതിസന്ധി; ഉമ്മൻ ചാണ്ടി കാലത്തെ കരാർ റദ്ദാക്കിയത് തിരിച്ചടിയായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ തുടരുന്ന വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിസന്ധി നേരിടാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ വൈദ്യുതി കരാർ റദ്ദാക്കിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത വർധിച്ചിരിക്കുകയാണ്. നിലവിൽ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യമാണുള്ളത്. ജനങ്ങളുടെ മേൽ അധിക സാമ്പത്തികഭാരം ഏൽപ്പിക്കാതെ വിവിധ മാർഗങ്ങളിലൂടെ വൈദ്യുതി ലഭ്യമാക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്ന സാഹചര്യമുണ്ടെങ്കിൽ കൃത്യമായ വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കാൻ കെഎസ്ഇബിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വൈദ്യുതി ലഭ്യമാക്കി ഈ മാസം 15നകം പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.