കോഴിക്കോട്

അധ്യാപകർ പ്രതിയായ എംഡിഎംഎ കേസ്; വിദ്യാർത്ഥികളെ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചോയെന്ന് അന്വേഷണം ശക്തം

വടകര അധ്യാപകർ പ്രതിയായ എംഡിഎംഎ കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. അധ്യാപികമാർ വിദ്യാർത്ഥികളെ മയക്കുമരുന്ന് കടത്തിനും പണ ഇടപാടുകൾക്കും മറയാക്കിയോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. കേസിലെ എല്ലാ സാധ്യതകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ma
ma

അധ്യാപകർ പ്രതിയായ എംഡിഎംഎ കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. അധ്യാപികമാർ വിദ്യാർത്ഥികളെ മയക്കുമരുന്ന് കടത്തിനായി ഉപയോഗിച്ചോയെന്നതാണ് അന്വേഷണത്തിന്റെ പ്രധാന ദിശ. മയക്കുമരുന്ന് കൈമാറ്റത്തിനും പണ ഇടപാടുകൾക്കും വിദ്യാർത്ഥികളെ മറയാക്കിയോയെന്നും പൊലീസ് പരിശോധിക്കുന്നു.

പണ ഇടപാടുകൾ നടത്താൻ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.

അതേസമയം, കേസിൽ അറസ്റ്റിലായ കീർത്തനയുടെ പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. മറ്റ് പ്രതികളായ കാവ്യയെയും നീശ്മയെയും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിയെ സമീപിക്കും. മൂന്ന് അധ്യാപികമാരെയും ഒരുമിച്ച് ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

കേസിലെ മുഖ്യപ്രതിയായ വയനാട് സ്വദേശി ഷിന്റോ ഷിബുവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മയക്കുമരുന്ന് എത്തിച്ചിരുന്നത് ഷിന്റോയാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം വിവിധ സംഘങ്ങളുടെ നേതൃത്വത്തിൽ തുടരുകയാണ്.


അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.