കോഴിക്കോട്

കെഎസ്ഇബി തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്; സംഭവം വടകരയിൽ

കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. വടകര മണിയൂരിലാണ് സംഭവം. ചെല്ലട്ട് പൊയിൽ കാളാം പുതുക്കുടി ജാനകി (75)യ്ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

കോഴിക്കോട് വടകരയിൽ കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. മണിയൂർ ഹൈസ്കൂളിന് സമീപം ഇന്ന് ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം.

ചെല്ലട്ട് പൊയിൽ കാളാം പുതുക്കുടി ജാനകി (75)യ്ക്കാണ് പരിക്കേറ്റത്. ജീപ്പിൽ കൊണ്ടുപോകുകയായിരുന്ന കെഎസ്ഇബിയുടെ തോട്ടി തട്ടിയാണ് അപകടമുണ്ടായത്.

മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനായി കെഎസ്ഇബി അധികൃതർ ജീപ്പിൽ കൊണ്ടുപോകുകയായിരുന്ന തോട്ടിയാണ് അപകടത്തിനിടയാക്കിയത്. തോട്ടി തട്ടി ജാനകിയുടെ വയറിനും കൈയ്ക്കും ഗുരുതരമായി മുറിവേറ്റു.

അപകടത്തിന് പിന്നാലെ ജാനകിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.