ടെക്നോളജി

സുസുക്കി ഇ-സ്കൈ എത്തുന്നു; ഫുൾ ചാർജിൽ 310 കിലോമീറ്റർ റേഞ്ചുമായി കുഞ്ഞൻ ഇലക്ട്രിക് കാർ

ജാപ്പനീസ് വാഹന ബ്രാൻഡായ സുസുക്കി, തങ്ങളുടെ ഏറ്റവും ചെറിയ ഇലക്ട്രിക് കാറായ ഇ-സ്കൈ ജപ്പാനിൽ അവതരിപ്പിച്ചു. ഒറ്റ ചാർജിൽ 310 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. നഗര യാത്രകൾക്ക് അനുയോജ്യമായ ഡിസൈനും V2L പോലുള്ള നൂതന ഫീച്ചറുകളുമുള്ള ഈ വാഹനം 2026-ൽ ജപ്പാനിൽ വിപണിയിലെത്തും.

suzuki
suzuki


ലക്ട്രിക് വാഹന വിപണിയിൽ പുതിയ നീക്കവുമായി ജാപ്പനീസ് വാഹന ബ്രാൻഡായ സുസുക്കി. കമ്പനിയുടെ ഏറ്റവും ചെറിയ ഇലക്ട്രിക് കാറായ സുസുക്കി ഇ-സ്കൈ ജപ്പാനിൽ അവതരിപ്പിച്ചു. നേരത്തെ വിഷൻ ഇ-സ്കൈ എന്ന കൺസെപ്റ്റ് മോഡലായി അവതരിപ്പിച്ച വാഹനത്തിന്റെ ഉൽപ്പാദനത്തോട് അടുത്ത പതിപ്പാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഒറ്റ ചാർജിൽ 310 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നാണ് സുസുക്കിയുടെ അവകാശവാദം.

ചെറിയ വലുപ്പം, നഗര യാത്രകൾക്ക് അനുയോജ്യം

3,395 മില്ലിമീറ്റർ നീളവും 1,475 മില്ലിമീറ്റർ വീതിയും 1,625 മില്ലിമീറ്റർ ഉയരവുമാണ് ഇ-സ്കൈയുടെ അളവുകൾ. 2,460 മില്ലിമീറ്റർ വീൽബേസുള്ള വാഹനത്തിന്റെ ഭാരം 1,030 കിലോഗ്രാമാണ്. 4.4 മീറ്റർ ടേണിങ് റേഡിയസും വാഹനത്തിനുണ്ട്. തിരക്കേറിയ നഗര റോഡുകളിലും ചെറിയ പാർക്കിങ് ഇടങ്ങളിലും വാഹനം എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഈ വലുപ്പം സഹായിക്കും.

കെയ് കാറിന്റെ രൂപം

ജപ്പാനിലെ കെയ് കാർ വിഭാഗത്തിന്റെ സവിശേഷതകൾ ഉൾക്കൊള്ളുന്ന ബോക്സി ഡിസൈനാണ് ഇ-സ്കൈക്ക് നൽകിയിരിക്കുന്നത്. ഉയരം കൂടിയ ബോഡിയും നീളമുള്ള വീൽബേസും ചെറിയ ബോഡി വലുപ്പത്തിനുള്ളിൽ കൂടുതൽ ക്യാബിൻ സ്പേസ് ഒരുക്കാൻ സഹായിക്കുന്നു. മുൻവശത്ത് സി ആകൃതിയിലുള്ള എൽഇഡി സിഗ്നേച്ചറുകളോടുകൂടിയ ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പുകളാണ് നൽകിയിരിക്കുന്നത്. ഹെഡ്‌ലാമ്പുകളെ ബന്ധിപ്പിക്കുന്ന സ്ലിം ബ്ലാക്ക് പാനൽ, കറുത്ത കോൺട്രാസ്റ്റ് റൂഫ്, സ്ക്വയർ വീൽ ആർച്ചുകൾ, ലംബമായി ക്രമീകരിച്ച ടെയിൽലാമ്പുകൾ, ഫ്ലാറ്റ് ടെയിൽഗേറ്റ്, റൂഫ് മൗണ്ടഡ് സ്പോയിലർ എന്നിവയാണ് മറ്റ് ഡിസൈൻ പ്രത്യേകതകൾ. ഇമേഷൻ ബ്ലു എന്ന നിറത്തിലും വാഹനം ലഭിക്കും.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.