വേൾഡ്ടുഡേ

വിദേശ രക്ഷാപ്രവർത്തക സംഘങ്ങൾ വേണ്ടെന്ന് നേപ്പാൾ; പൊലീസും സുരക്ഷാസേനയും മതിയെന്ന് നിലപാട്

രക്ഷാപ്രവർത്തനത്തിന് വിദേശ സഹായം വേണ്ടെന്ന് നേപ്പാൾ; സുരക്ഷാ ഏജൻസികൾ പര്യാപ്തമെന്ന് സർക്കാർ

nepal
nepal

മിന്നൽ പ്രളയം വ്യാപക നാശം വിതച്ച നേപ്പാളിൽ മരണസംഖ്യ 500നോട് അടുക്കുന്നതിനിടെ രക്ഷാപ്രവർത്തനത്തിനായി വിദേശ രാജ്യങ്ങൾ നൽകിയ സഹായ വാഗ്ദാനങ്ങൾ നേപ്പാൾ ഭരണകൂടം നിരസിച്ചു. നിലവിലെ സാഹചര്യം നേരിടാൻ രാജ്യത്തെ സുരക്ഷാ ഏജൻസികൾ തന്നെ പര്യാപ്തമാണെന്നാണ് സർക്കാരിന്റെ നിലപാട്.

രാജ്യത്ത് നേരത്തെയുണ്ടായ ദുരന്തങ്ങളിൽ വിദേശ രാജ്യങ്ങളിൽനിന്ന് നിരവധി രക്ഷാപ്രവർത്തക സംഘങ്ങൾ എത്തിയതിനെ തുടർന്ന് ഏകോപനത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ വിദേശ രക്ഷാപ്രവർത്തക സംഘങ്ങളെ സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.

രക്ഷാപ്രവർത്തനത്തിന് പകരം പുനരധിവാസ, പുനർനിർമാണ ഘട്ടങ്ങളിൽ അന്താരാഷ്ട്ര സഹായം തേടാനാണ് നേപ്പാളിന്റെ തീരുമാനം.

രക്ഷാപ്രവർത്തക സംഘങ്ങളെ അയയ്ക്കാൻ സന്നദ്ധത അറിയിച്ച് വിവിധ വിദേശ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും നേപ്പാൾ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് സഹായ വാഗ്ദാനങ്ങൾ ലഭിച്ചെങ്കിലും ഇവ സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.

നേപ്പാളിലെ സുരക്ഷാ ഏജൻസികളുടെ നേതൃത്വത്തിൽ തന്നെ രക്ഷാപ്രവർത്തനം തുടരാനാണ് തീരുമാനം. 2015ലെ ഭൂകമ്പത്തിന് പിന്നാലെ നിരവധി വിദേശ രക്ഷാപ്രവർത്തക സംഘങ്ങൾ എത്തിയതും ഏകോപനത്തിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതും ഇത്തവണത്തെ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.