കേരളം

അർജുൻ ആയങ്കിയുടെ മൊഴി; വെല്ലുവിളി പോസ്റ്റുകൾ താൻ തന്നെയെന്ന് സമ്മതിച്ചു

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ കേസ് ഹിസ്റ്ററി റിപ്പോർട്ട് വളപട്ടണം എസ്എച്ച്ഒ കമ്മീഷണർക്ക് കൈമാറി; റിപ്പോർട്ട് ഉടൻ കളക്ടർക്ക് സമർപ്പിക്കും.

facebook post
facebook post


കണ്ണൂർ: ഫേസ്ബുക്കിൽ വെല്ലുവിളി നിറഞ്ഞ പോസ്റ്റുകൾ പ്രസിദ്ധീകരിച്ചത് താൻ തന്നെയാണെന്ന് അർജുൻ ആയങ്കി പൊലീസിന് മൊഴി നൽകിയതായി റിപ്പോർട്ട്. സ്വന്തം ഐഫോണിൽ നിന്നാണ് പോസ്റ്റുകൾ ചെയ്തതെന്നും ഇതിനായി വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വൈഫൈ കണക്ഷനുകളാണ് ഉപയോഗിച്ചതെന്നും മൊഴിയിൽ വ്യക്തമാക്കുന്നു. ഫേസ്ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാൻ മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ആയങ്കി മൊഴി നൽകിയിട്ടുണ്ട്.

മൊഴിയുടെ അടിസ്ഥാനത്തിൽ പോസ്റ്റുകൾ പ്രസിദ്ധീകരിക്കാൻ ഉപയോഗിച്ച ഐഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അതേസമയം, അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി വളപട്ടണം എസ്എച്ച്ഒ കേസ് ഹിസ്റ്ററി റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്. റിപ്പോർട്ട് ഉടൻ ജില്ലാ കളക്ടർക്ക് സമർപ്പിക്കുമെന്നാണ് വിവരം.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.