കേരളം

ഇടുക്കിയിൽ ഭാര്യയെ ആക്രമിച്ച ശേഷം ഭർത്താവ് സ്വയം വെടിയുതിർത്ത് മരിച്ചു

ഇടുക്കിയിൽ ഭാര്യയെ ആക്രമിച്ച ശേഷം ഭർത്താവ് സ്വയം വെടിയുതിർത്ത് മരിച്ചു. പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഭാര്യയെ ജോലിസ്ഥലത്തെത്തിയാണ് ഭർത്താവ് ഇരുമ്പുവടി ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്. സംഭവത്തിന് പിന്നാലെയാണ് ഭർത്താവ് വെടിയുതിർത്ത് മരിച്ചത്.

India Post Crime Scene

ഇടുക്കിയിൽ ഭാര്യയെ ആക്രമിച്ച ശേഷം ഭർത്താവ് സ്വയം വെടിയുതിർത്ത് മരിച്ചു. കുഴിത്തൊളുവിലാണ് സംഭവം. പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ശ്രീജയെ ഭർത്താവ് സന്തോഷ് ജോലിസ്ഥലത്തെത്തി ഇരുമ്പുവടി ഉപയോഗിച്ച് തലയ്ക്കടിച്ച് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നാലെ സന്തോഷ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ സന്തോഷ് മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീജയെ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.