കേരളം

കൊച്ചിയിലെ മുസ്ലിം യൂത്ത് ലീഗ് സമ്മേളനം: ഗതാഗതക്കുരുക്ക് സൃഷ്ടിച്ചെന്ന പരാതിയിൽ മുനവ്വറലി തങ്ങൾക്കും പി.കെ. ഫിറോസിനുമുൾപ്പെടെ 12 പേർക്കെതിരെ കേസ്

കൊച്ചിയിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിനിടെ റോഡിൽ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. മുനവ്വറലി തങ്ങൾക്കും പി.കെ. ഫിറോസിനുമുൾപ്പെടെ 12 പേർക്കെതിരെയാണ് നടപടി.

kochi youth league coference

കൊച്ചിയിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ജാഥയ്ക്കിടെ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ. ഫിറോസ് എന്നിവരടക്കം 12 പേർക്കെതിരെയും കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേർക്കെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഗോശ്രീ പാലം മുതൽ മറൈൻ ഡ്രൈവ് വരെയുള്ള റോഡിലൂടെയായിരുന്നു ജാഥ നടത്തിയത്. ഇതേത്തുടർന്ന് പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ സമൂഹമാധ്യമങ്ങളിലും വ്യാപക വിമർശനം ഉയർന്നിരുന്നു.

ജാഥ നടത്താൻ അനുമതി നൽകിയിരുന്നെങ്കിലും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പൊലീസ് നൽകിയ നിർദേശങ്ങൾ സംഘാടകർ പാലിച്ചില്ലെന്നാണ് കേസ് രജിസ്റ്റർ ചെയ്യാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.