കോഴിക്കോട്

കോഴിക്കോട് ആഭരണനിർമാണ ശാലയിൽ നിന്ന് 44 പവൻ സ്വർണം മോഷ്ടിച്ചു; അതിഥി തൊഴിലാളി ബംഗാളിൽ പിടിയിൽ

കോഴിക്കോട് ഒളവണ്ണയിലെ സ്വർണാഭരണ നിർമാണശാലയിൽ നിന്ന് 44 പവൻ സ്വർണവുമായി ജീവനക്കാരൻ കടന്നുകളഞ്ഞു. വി ഗോൾഡിൽ കഴിഞ്ഞ 25നായിരുന്നു മോഷണം. ഒളിവിൽ പോയ സമീറിനെ ബംഗാളിൽ നിന്ന് പൊലീസ് പിടികൂടി.

cas
cas

ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് സ്വർണവുമായി കടന്നുകളഞ്ഞ അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശിയായ സമീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ നാട്ടിലെത്തിയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

കോഴിക്കോട് ഒളവണ്ണ ഒടുമ്പ്രയിൽ പ്രവർത്തിക്കുന്ന സ്വർണാഭരണ നിർമാണശാലയിലെ ജീവനക്കാരനായിരുന്നു സമീർ. കഴിഞ്ഞ 25നാണ് വി ഗോൾഡ് എന്ന സ്ഥാപനത്തിൽ മോഷണം നടന്നത്. ആഭരണങ്ങൾ നിർമിക്കുന്നതിനായി സ്ഥാപന ഉടമ സമീറിനെ ഏൽപ്പിച്ച 44 പവൻ സ്വർണവുമായി ഇയാൾ കടന്നുകളയുകയായിരുന്നു.

മോഷണത്തിന് പിന്നാലെ സമീർ സ്ഥാപനത്തിൽ നിന്ന് ഓടിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ബംഗാളിൽ നിന്ന് പിടികൂടിയത്. മോഷ്ടിച്ച സ്വർണവും സമീറിന്റെ പക്കൽ നിന്ന് പൊലീസ് കണ്ടെത്തി.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.