10 ദിവസത്തിനിടെ സ്വർണവിലയിൽ 7,920 രൂപയുടെ ഇടിവ്; ഇനി വില തിരിച്ചുകയറുമോ? ഇന്നത്തെ നിരക്കറിയാം
ദിവസങ്ങൾ നീണ്ട ഇടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഒരു പവന് 92,800 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തുടർച്ചയായ വിലയിടിവിന് ശേഷമുള്ള താൽക്കാലിക തിരുത്തലാണിതെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
.png&w=3840&q=75&dpl=dpl_7U2kgv4n4wsyuuQk4DBqJxW6KVbf)
സംസ്ഥാനത്ത് ദിവസങ്ങളായി തുടർന്ന സ്വർണവിലയിലെ ഇടിവിന് പിന്നാലെ ഇന്ന് വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 135 രൂപ വർധിച്ച് 11,600 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 92,800 രൂപയിലെത്തി.
നവംബർ 21, 22 തീയതികളിലാണ് അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വർണവില എത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 91,720 രൂപയായിരുന്നു വില. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 3,608 ഡോളറിലും ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 92.75 നിലവാരത്തിലുമാണ്.
എന്നാൽ ഇന്നത്തെ വിലവർധനയെ സ്വർണവിപണിയുടെ തിരിച്ചുവരവായി വിലയിരുത്താനായിട്ടില്ലെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു. തുടർച്ചയായ വിലയിടിവിന് ശേഷമുള്ള താൽക്കാലിക തിരുത്തലായാണ് നിലവിലെ വർധനയെ കാണേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 175 രൂപയും 10 ഗ്രാമിന് 1,750 രൂപയുമാണ് വില.
കഴിഞ്ഞ 10 ദിവസത്തെ സ്വർണനിരക്കുകൾ
തീയതിഒരു പവൻ സ്വർണത്തിന്റെ വില
നവംബർ 23
₹92,800
നവംബർ 22
₹92,800
നവംബർ 21
₹91,720
നവംബർ 20
₹92,080
നവംബർ 19
₹95,840
നവംബർ 18
₹97,720
നവംബർ 17
₹99,760
നവംബർ 16
₹1,00,320
നവംബർ 15
₹1,00,920
നവംബർ 14
₹1,00,920
നവംബർ 13
₹1,00,720





അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.