ദേശീയ വാർത്തകൾ

11 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച കേസ്; പ്രതി പിടിയിൽ, കുട്ടിയുടെ നില ഗുരുതരം

കുഞ്ഞ് കരയുന്നത് കണ്ട് സമാധാനിപ്പിക്കാമെന്ന് പറഞ്ഞാണ് പ്രതി കുട്ടിയെ എടുത്തതെന്നാണ് വിവരം.

Hospital Corridor

ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിലായി. ബിഹാറിലെ ഭാഗൽപൂർ സ്വദേശിയായ സൗരഭ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഉത്തർപ്രദേശിലെ ദിയോറിയ സ്വദേശികളായ ഫാക്ടറി തൊഴിലാളികളുടെ മകൾക്കാണ് ക്രൂരമായ അതിക്രമം നേരിടേണ്ടിവന്നത്. അടുത്തിടെ ഫാക്ടറിയിൽ ജോലിക്കെത്തിയ ആളാണ് സൗരഭ് കുമാറെന്നാണ് പൊലീസ് നൽകുന്ന വിവരം.

കുട്ടിയുടെ അമ്മ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് ഇയാൾ താമസസ്ഥലത്തെത്തിയത്. കുഞ്ഞ് കരയുന്നത് കണ്ട് സമാധാനിപ്പിക്കാമെന്ന് പറഞ്ഞ് ഇയാൾ കുട്ടിയെ എടുത്തു. തുടർന്ന് വീടിന്റെ വരാന്തയിലൂടെ നടന്ന് കുഞ്ഞിനെ സ്വന്തം മുറിയിലേക്ക് കൊണ്ടുപോയി.

അൽപ്പസമയത്തിനുശേഷം കുഞ്ഞിന്റെ നിലവിളി കേട്ടാണ് അമ്മ യുവാവിന്റെ മുറിയിലെത്തിയത്. അവിടെ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് 11 മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടി തുടർനടപടികൾ സ്വീകരിച്ചു.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.