എഥനോൾ നയത്തിനെതിരായ പ്രതിഷേധം പണം നൽകി നടത്തിയ പ്രചാരണം; ആരോപണവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
എഥനോൾ നയത്തിനെതിരായ പ്രതിഷേധങ്ങളെ തള്ളി കേന്ദ്ര സർക്കാർ. ഇ20 പെട്രോളിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾ അവസാനിച്ചെന്നും എഥനോൾ കലർത്തിയ പെട്രോളിനെതിരായ പ്രചാരണങ്ങൾ പണം നൽകി നടത്തിയതാണെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ആരോപിച്ചു.

എഥനോൾ നയത്തിനെതിരായ പ്രതിഷേധങ്ങളെ തള്ളി കേന്ദ്ര സർക്കാർ. ഇ20 പെട്രോളിനെതിരെ ആരംഭിച്ച പ്രതിഷേധങ്ങൾ അവസാനിച്ചെന്നും എഥനോൾ നയത്തിനെതിരെ നടന്നത് പണം നൽകി നടത്തിയ പ്രചാരണമാണെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ആരോപിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ പെട്രോളിയം ഇറക്കുമതി കുറയ്ക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. എഥനോൾ കലർത്തിയ ഇന്ധനത്തിന്റെ ഉപയോഗം വർധിപ്പിക്കുന്നത് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
അതേസമയം, ഇ20 പെട്രോളിലെ എഥനോൾ മിശ്രിതത്തിന്റെ അളവ് 20 ശതമാനത്തിൽ കൂടുതൽ വർധിപ്പിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. എന്നാൽ ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾക്കായി ഉയർന്ന തോതിൽ എഥനോൾ കലർത്തിയ ഇന്ധനം ഉപയോഗിക്കുന്നത് ഇതിൽനിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ85, ഇ100 ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. എന്നാൽ സാധാരണ പെട്രോൾ കാറുകളിലും ഇ20 ഇന്ധനം ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്ത വാഹനങ്ങളിലും ഇ100 ഉപയോഗിക്കാൻ അനുമതിയില്ല.





അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.