സ്റ്റാർ പദവിയില്ലാത്ത ഹോട്ടലുകൾക്ക് ഇനി ബാർ ലൈസൻസ് നൽകില്ല; നിലപാട് ഹൈക്കോടതിയെ അറിയിക്കാൻ സർക്കാർ
നക്ഷത്ര പദവി ലഭിക്കാത്ത 32 ഹോട്ടലുകളുടെ ബാർ ലൈസൻസ് റദ്ദാക്കാനാണ് സർക്കാർ നീക്കം. 290 ഹോട്ടലുകളാണ് നക്ഷത്ര പദവിക്കായി അപേക്ഷ സമർപ്പിച്ചത്.

നക്ഷത്ര പദവി ലഭിക്കാത്ത ഹോട്ടലുകളുടെ ബാർ ലൈസൻസുകൾ റദ്ദാക്കുമെന്ന നിലപാട് ഹൈക്കോടതിയെ അറിയിക്കാൻ സർക്കാർ. നക്ഷത്ര പദവിക്കായി അപേക്ഷ നൽകിയിട്ടും യോഗ്യത നേടാത്ത 32 ഹോട്ടലുകളുടെ ബാർ ലൈസൻസുകളാണ് റദ്ദാക്കുക. ഇതുസംബന്ധിച്ച് അഡീഷണൽ സത്യവാങ്മൂലം സമർപ്പിക്കാനും സർക്കാർ തീരുമാനിച്ചു.
290 ഹോട്ടലുകൾ അപേക്ഷ നൽകി
ആകെ 290 ഹോട്ടലുകളാണ് നക്ഷത്ര പദവിക്കായി അപേക്ഷ സമർപ്പിച്ചത്. ഇതിൽ പരിശോധന പൂർത്തിയായപ്പോൾ 32 ഹോട്ടലുകൾക്ക് നക്ഷത്ര പദവി ലഭിച്ചില്ല. യോഗ്യത നേടാത്ത ഈ ഹോട്ടലുകളിലെ ബാറുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.
എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം
വിഷയത്തിൽ തുടർനടപടികൾ തീരുമാനിക്കുന്നതിനായി ഇന്നലെ എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. നക്ഷത്ര പദവി ലഭിക്കാത്ത ഹോട്ടലുകളുടെ ബാർ ലൈസൻസ് റദ്ദാക്കുമെന്ന സർക്കാർ നിലപാട് ഹൈക്കോടതിയെ അറിയിക്കാൻ യോഗത്തിൽ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ അഡീഷണൽ സത്യവാങ്മൂലം സമർപ്പിക്കും.
നിലവിൽ മാർച്ച് 30 വരെയാണ് ബാർ ലൈസൻസുകൾ അനുവദിച്ചിട്ടുള്ളത്. നക്ഷത്ര പദവി നിർബന്ധമാക്കുന്ന സർക്കാർ നിലപാട് നടപ്പിലായാൽ യോഗ്യത നേടാത്ത 32 ഹോട്ടലുകളിലെ ബാറുകൾക്ക് പ്രവർത്തനം തുടരാനാകില്ല.




അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.